മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​ം: വീ​ട്ട​മ്മ
Wednesday, September 4, 2024 11:56 PM IST
തൊ​ടു​പു​ഴ: യു​വ​തി​യോ​ടും പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളോ​ടു​മു​ള്ള ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഗാ​ർ​ഹി​ക പീ​ഡ​നം മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മു​ണ്ട​ൻ​മു​ടി നാ​രം​കാ​നം കൊ​ല്ലം​പ​റ​ന്പി​ൽ ലി​ജി റി​ക്സ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​രം​കാ​ന​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ത​ന്നെ​യും മ​ക്ക​ളെയും വീ​ട്ടി​ൽനി​ന്നി​റ​ക്കിവി​ട്ട് സ്ഥ​ല​വും വീ​ടും കൈ​യേ​റാ​ൻ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.​ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.


നാ​ട്ടു​കാ​രു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ലി​ജി​യു​ടെ മാ​താ​വ് ലാ​ലി ജോ​ണ്‍, സ​ഹോ​ദ​ര​ൻ സി​ജോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.