കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ത്തി
Monday, September 2, 2024 11:57 PM IST
ക​രി​ങ്കു​ന്നം: ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും വ​ർ​ഗീ​യ ഫാ​സി​സ്റ്റു ശ​ക്തി​ക​ൾ​ക്ക് കു​ട പി​ടി​ക്കു​ന്ന ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ളു​ടെ വി​കൃ​ത മു​ഖ​ങ്ങ​ളാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. കോ​ണ്‍​ഗ്ര​സ് ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​മാ​യി​രു​ന്ന തോ​മ​സ് ചേ​ല​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കു​ഴി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ്, ഷി​ബി​ലി സാ​ഹി​ബ്, വി.​ഇ. താ​ജു​ദീ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ്, എ​ൻ.​ഐ. ബെ​ന്നി, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.