റോ​ഡി​ലെ കു​ഴി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Monday, September 2, 2024 11:57 PM IST
രാ​ജാ​ക്കാ​ട് : രാ​ജാ​ക്കാ​ട് ടൗ​ണി​ലെ ചെ​ളി​ക്കു​ഴി അ​ട​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡി​ൽ വാ​ഴ ന​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

മാ​സ​ങ്ങ​ളാ​യി രാ​ജാ​ക്കാ​ട് ടൗ​ണി​ൽ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. രാ​ജാ​ക്കാ​ട് മു​ത​ൽ പൂ​പ്പാ​റ വ​രെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി അ​ട​യ്ക്കു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജാ​ക്കാ​ട്ടി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ ടൗ​ണി​ലെ കു​ഴി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.


ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലെ കു​ഴി അ​പ​ക​ടം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.

ത​ങ്ക​ച്ച​ൻ പു​ളി​ക്ക​ൽ, സി.​ജി. ന​ന്ദ​കു​മാ​ർ, ശ​ശി, അ​നീ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​ലി​യാ​ർ, ജോ​സ​ഫ് ഒ​ട്ട​ലാ​ങ്ക​ൽ, കു​ര്യ​ൻ, വി​ശാ​ഖ്, ബേ​സി​ൽ മൂ​ലം​കു​ഴി, ഡ​യോ​ൺ പു​ൽ​പ​റ​മ്പി​ൽ, റോ​ബി​ൻ ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.