പ​ഴ​യ​പ​ള്ളി​യി​ൽ ഭ​ക്തി​യു​ടെ രു​ചി​യു​മാ​യി നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം
Wednesday, September 4, 2024 11:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന നേ​ർ​ച്ച​ക്ക​ഞ്ഞി കു​ടി​ച്ച് മ​ട​ങ്ങു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ. രാ​വി​ലെ 9.30ന് ​തു​ട​ങ്ങു​ന്ന നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30വ​രെ നീ​ളും.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ർ​ച്ച​ക്ക​ഞ്ഞി ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.


എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഹൈ​റേ​ഞ്ചി​ൽനി​ന്നു​ൾ​പ്പെ​ടെ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് പ​ഴ​യ​പ​ള്ളി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പു​രാ​ത​ന​മാ​യ ക​ൽ​ക്കു​രി​ശ് വ​ണ​ങ്ങി​യും നേ​ർ​ച്ച​കാ​ഴ്ച​ക​ള​ർ​പ്പി​ച്ചു​മാ​ണ് കു​ഞ്ഞു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സി​ക​ൾ മ​ട​ങ്ങു​ന്ന​ത്.