ഓ​ണ​ക്കാ​ല​ത്ത് സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​ക്കി​റ്റ്
Monday, September 2, 2024 11:57 PM IST
ക​ട്ട​പ്പ​ന: ഓ​ണ​ക്കാ​ല​ത്ത് സ​ഹ​പാ​ഠി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളും അ​ട​ങ്ങി​യ സ്നേ​ഹ കി​റ്റ് ന​ൽ​കു​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ദ്ധ​തി ഈ ​വ​ർ​ഷ​വും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തി സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഓ​രോ ക്ലാ​സു​ക​ളി​ലു​മു​ള്ള അ​ർ​ഹ​രാ​യ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വീ​തം ആ​കെ 16 കി​റ്റു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വ​സ്ത്ര വ്യാ​പാ​രി​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച​ത്. അ​മ്പ​ല​ക്ക​വ​ല പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ​ക്കും ന​രി​യം​പാ​റ സ്നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്കും കി​റ്റു​ക​ൾ ന​ൽ​കും.


സ്നേ​ഹ കി​റ്റ് വി​ത​ര​ണോ​ത്ഘാ​ട​നം ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ ടി.​സി. മു​രു​ക​ൻ, സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​സി. മാ​ണി എ​ന്നി​വ​ർ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ണി കെ.​സി., അ​ധ്യാ​പ​ക​രാ​യ ജെ. ​ജോ​ജോ, ജി​നു ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മു​ട്ടി​ൽ, സ്കൂ​ൾ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സോ​ണി​യ ജ​യ്ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​ന്‍റു ജോ​ർ​ജ് , വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ർ​ജു​ൻ അ​ജി​ത്ത്, അ​ൽ​ഫോ​ൻ​സ സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.