താ​യ്ക്കോ​ണ്ടോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് കോ​ഴ്സി​ൽ പോ​ൾ ജോ​ർ​ജ് വി​ജ​യി​ച്ചു
Monday, September 2, 2024 11:57 PM IST
ചെ​റു​തോ​ണി: ലോ​ക താ​യ്ക്കോ​ണ്ടോ അ​ക്കാ​ഡ​മി ന​ട​ത്തി​യ താ​യ്ക്കോ​ണ്ടോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് കോ​ഴ്സി​ൽ പോ​ൾ ജോ​ർ​ജി​ന് വി​ജ​യം. താ​യ്ക്കോ​ണ്ടോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും അ​ഞ്ചു പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ കോ​ഴ്സ് പാ​സാ​യ ര​ണ്ട് പേ​രി​ലൊ​രാ​ളാ​ണ് ഇ​ടു​ക്കി വി​മ​ല​ഗി​രി പു​ന്ന​ക്കോ​ട്ടി​ൽ പോ​ൾ ജോ​ർ​ജ്. താ​യ്ക്കോ​ണ്ടോ​യി​ലെ ഉ​യ​ർ​ന്ന മാ​സ്റ്റേ​ഴ്സ് കോ​ഴ്സി​ന്‍റെ 112-ാമ​ത് പ​തി​പ്പാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്. ലോ​ക താ​യ്ക്കോ​ണ്ടോ അ​ക്കാ​ദ​മി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ ബോ ​സെ​യോ​ൺ ഹു​വാ​നി​ൽ​നി​ന്നും പോ​ൾ ജോ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.


15വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ താ​യ്ക്കോ​ണ്ടോ പ​രി​ശീ​ല​ക​നാ​ണ് പോ​ൾ ജോ​ർ​ജ്. ചെ​റു​തോ​ണി യൂ​ണി​വേ​ഴ്സ​ൽ താ​യ്ക്വോ​ണ്ടോ സെ​ന്‍റ​റി​ലെ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.