സി​എ​ച്ച്ആ​ർ: കോ​ട​തി​ക്കു മു​ന്നി​ലു​ള്ള​ത് സി​എ​ച്ച്ആ​ർ റി​സ​ർ​വ് വ​ന​മാ​ണെ​ന്ന രേ​ഖ​ക​ൾ
Monday, September 2, 2024 11:57 PM IST
കെ.എസ്. ഫ്രാൻസീസ്

ക​ട്ട​പ്പ​ന: സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സി​എ​ച്ച്ആ​ർ കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ള്ള രേ​ഖ​ക​ളി​ൽ മു​ൻ​തൂ​ക്കം സി​എ​ച്ച്ആ​ർ റി​സ​ർ​വ് വ​ന​മാ​ണെ​ന്ന രേ​ഖ​ക​ൾ​ക്കാ​ണ്. കേ​സി​ൽ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​ക്കു മു​ന്പാ​കെ അ​മി​ക്ക​സ്ക്യൂ​റി ന​ൽ​കി​യി​രി​ക്കു​ന്ന രേ​ഖ​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ച്ച​വ​യാ​ണ്. സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി 20-8-2024ൽ ​സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ പ്ര​ധാ​ന​മാ​യി ഉ​ള്ള​ത് സം​സ്ഥാ​ന സ​ർ​ക്ക​ർ 12-08-2024ൽ ​ന​ൽ​കി​യ രേ​ഖ​ക​ളാ​ണ്.

ഈ ​രേ​ഖ​ക​ളു​ടെ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നു ശേ​ഷം കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് സി​എ​ച്ച്ആ​ർ എ​ന്നു പ​റ​യു​ന്ന 334 ച​തു​ര​ശ്ര​മൈ​ൽ സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​മാ​ണ്. 1897 - 1998 ലെ ​ട്രാ​വ​ൻ​കൂ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ റി​പ്പോ​ർ​ട്ടാ​ണ് അ​നു​ബ​ന്ധ​മാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. 1996 ലെ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും അ​നു​ബ​ന്ധ​മാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.


വ​നം വ​കു​പ്പി​ന്‍റെ മൂ​ന്നാ​ർ ഡി​വി​ഷ​ന്‍റെ വ​ർ​ക്കിം​ഗ് പ്ലാ​നും സി​എ​ച്ച്ആ​ർ റി​സ​ർ​വ് വ​ന​മാ​ണെ​ന്നു സ്ഥാ​പി​ക്കാ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. 2- 8 - 2006 ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മീ​റ്റിം​ഗി​ന്‍റെ മി​നി​റ്റ്സും ഉ​ൾ​പ്പെ​ടെ സി​എ​ച്ച്ആ​ർ വ​ന​മാ​ണെ​ന്നു സ്ഥാ​പി​ക്കാ​ൻ ഉ​ത​കു​ന്ന ഒ​ൻ​പ​തു തെ​ളി​വു​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. റ​വ​ന്യു വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള രേ​ഖ​ക​ളി​ൽ സി​എ​ച്ച്ആ​ർ റ​വ​ന്യു വ​കു​പ്പി​ന്‍റെ ഭ​ര​ണ ചു​മ​ത​ല​യി​ലാ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ കു​റ​വും അ​പൂ​ർ​ണ​വു​മാ​ണ്.

സി​എ​ച്ച്ആ​ർ റ​വ​ന്യു ഭൂ​മി​യാ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള നി​ര​വ​ധി രേ​ഖ​ക​ൾ വ​ണ്ട​ൻ​മേ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള ആ​ർ​ക്കൈ​വ്സി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ വൈ​മ​ന​സ്യം കാ​ട്ടു​ക​യാ​ണ്.