കു​ള​ത്തി​ലെ മീ​നു​ക​ൾ ച​ത്തുപൊ​ങ്ങി
Wednesday, September 4, 2024 11:56 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തു കു​ള​ത്തി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി. വ​ണ്ണ​പ്പു​റം ടൗ​ണി​ലു​ള്ള കു​ള​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് മീ​നു​ക​ൾ ച​ത്തുപൊ​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ ചെ​റു​മീ​നു​ക​ളാ​ണ് ച​ത്ത​ത്. പി​ന്നീ​ട് വ​ലി​യ മീ​നു​ക​ളും കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി.

കു​ള​ത്തി​ൽ വ​ള​രു​ന്ന പാ​യ​ലി​ലെ വി​ഷാം​ശ​മാ​ണ് മീ​നു​ക​ൾ ച​ത്തു പൊ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​ ബി​ജു പ​റ​ഞ്ഞു. കു​ള​ത്തി​ൽ​നി​ന്നു​ള്ള വെ​ള്ളം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ളം വ​റ്റി​ച്ചു വൃ​ത്തി​യാ​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. എ​ന്നാ​ൽ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം കു​ള​ത്തി​ലേ​യ്ക്കെ​ത്തു​ന്ന​ത് മൂ​ല​മാ​ണ് വ​ലി​യ മ​ഴ​ക്കാ​ല​ത്ത് കു​ള​ത്തി​ലെ മീ​ൻ ച​ത്തു​പൊ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.