എ​യ്ഡ​ഡ് സ്കൂ​ളി​ലും ജ​ല പ​രി​ശോ​ധ​ന ലാ​ബ്: മ​ന്ത്രി റോ​ഷി
Wednesday, September 4, 2024 6:11 AM IST
മൂ​ല​മ​റ്റം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും ജ​ല പ​രി​ശോ​ധ​ന ലാ​ബു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മൈ​ക്കി​ൾ കി​ഴ​ക്കേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ബി ജോ​മോ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​വി​ര ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ ദി​നേ​ശ് സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ക​രി​ന്പാ​നി, സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ർ​വി​ൻ കോ​ട​മു​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.