20 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, September 2, 2024 12:07 AM IST
രാ​ജാ​ക്കാ​ട്:​ കു​ഞ്ചി​ത്ത​ണ്ണി​യി​ൽ ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി സ്പെ​ഷൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ല്ല​ക്ക​ല്ലി​ൽ 20 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ഇ​രു​പ​തേ​ക്ക​ർ കു​ള​ക്കാ​ച്ചി​വി​ള​യി​ൽ മ​ഹേ​ഷാ (24) ണ് പി​ടി​യി​ലാ​യ​ത്.

എ​ല്ല​ക്ക​ല്ലി​ലെ വാ​ട​ക​വീ​ട്ടി​ൽനി​ന്നാ​ണ് 20.620 കി​ലോ​ഗ്രാം ഉ​ണ​ക്ക​ക്ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ വീ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്യു​ന്ന​തി​നു ആ​വ​ശ്യ​മാ​യ സി​പ് ലോ​ക്ക് ക​വ​റു​ക​ൾ, ക​ഞ്ചാ​വ് തൂ​ക്കു​ന്ന​തി​നു​ള്ള ത്രാ​സ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് സം​ഘം കീ​ഴ​ട​ക്കി​യ​ത്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളും ഒ​രു മേ​ജ​ർ എ​ൻ​ഡി​പി​എ​സ് കേ​സും ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തൂ​വ​ൽ, രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഗു​ണ്ടാ ലി​സ്റ്റി​ൽപ്പെ​ട്ട ആ​ളും കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളു​മാ​ണ് മ​ഹേ​ഷ്.


സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മി​ധു​ൻ​ലാ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷൽ സ്ക്വാ​ഡ് സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കു​മാ​ർ, അ​സി​. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​സി. നെ​ബു, ഷാ​ജി ജയിം​സ്, തോ​മ​സ് ജോ​ൺ, പ്രിവ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. സി​ജു​മോ​ൻ, എ​ൻ.​ ര​ഞ്ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് പി.​ ജോ​സ​ഫ്, ആ​ൽ​ബി​ൻ ജോ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സു​ര​ഭി, അ​ശ്വ​തി, സി​വി​ൽ എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​കെ. ശ​ശി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.​ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.