വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം; ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Monday, September 2, 2024 11:57 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തി​ന് സ​മീ​പം വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. നെ​ടു​ങ്ക​ണ്ടം - താ​ന്നി​മൂ​ട് റോ​ഡി​ല്‍ പാ​റ​യി​ല്‍ അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം ക​ട​മ്പാ​ട്ട് അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു വ്യാ​പാ​ര സ്ഥാ​പ​നം.

തീ​പി​ടി​ത്ത​ത്തി​ല്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 14,500 രൂ​പ, പാ​സ്‌​പോ​ര്‍​ട്ട്, വാ​ഹ​ന സം​ബ​ന്ധ​മാ​യ രേ​ഖ​ക​ള്‍, സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഗ്യാ​സ് ബു​ക്ക്, ചെ​ക്കു​ബു​ക്ക് എ​ന്നി​വ​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും, ഒ​രു ഫ്രി​ഡ്ജും ക​ത്തി​ന​ശി​ച്ചു. സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ബ്ദു​ള്‍ ക​രീ​മി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ ​കെ​ടു​ത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.