മു​ല്ല​പ്പെ​രി​യാ​ർ ജ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, September 2, 2024 11:58 PM IST
തൊ​ടു​പു​ഴ: കാ​ല​ഹ​ര​ണ​പ്പെ​ട്ട മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും കേ​ര​ള​ത്തി​ന് ഹാ​നി​ക​ര​മാ​യ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത​ല മു​ല്ല​പ്പെ​രി​യാ​ർ ജ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ഡോ.​തോ​മ​സ് മാ​ർ അ​ത്താ​നി​യോ​സ്, കാ​ന്ത​പു​രം ഡോ. ​എ.​പി. അ​ബ്ദു​ൽ ഹ​ക്കിം അ​ൽ അ​ൻ​സാ​രി എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

സ്വാ​മി സ​ദ് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, റ​ഫീ​ക് അ​ഹ​മ്മ​ദ് സ​ഖാ​ഫി, ഫാ. ​ടി.​ജെ ബി​ജോ​യ്, കോ​വി​ൽ​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും അ​ഡ്വ. റോ​യ് വാ​രി​കാ​ട്ട് ചെ​യ​ർ​മാ​നും പി.​ടി. ശ്രീ​കു​മാ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.


പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​ഠ​ന​വും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത​ല​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും സു​പ്രീം​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സി​ൽ ക​ക്ഷി ചേ​രാ​നും പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ റോ​യ് വാ​രി​കാ​ട്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​ടി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.