ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ഫി​ലിം ഫെ​സ്റ്റി​വ​ൽ രാ​ജ​കു​മാ​രി മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലിം
Monday, September 2, 2024 11:58 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ്ക്ല​ബും വ​യ​ല​റ്റ് ഫ്രെ​യിം​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ രാ​ഹു​ൽ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത രാ​ജ​കു​മാ​രി മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫെ​ബി​ൻ മാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്ത ഹി​ത​വും സി​രി​ൻ​സ​ണ്‍ സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന​ത്തെ മോ​ഷ​ണ​വും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. റി​തി​ൻ രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ വെ​ള്ളി​മു​ട്ട​ക​ൾ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​മാ​യി.
മി​ക​ച്ച ന​ട​നാ​യി ബോ​ബി നാ​യ​രും (യാ​ത്ര), മി​ക​ച്ച ന​ടി​യാ​യി വൈ​ഗ കെ. ​സ​ജീ​വും (രാ​ജ​കു​മാ​രി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹി​തം സം​വി​ധാ​നം ചെ​യ്ത ഫെ​ബി​ൻ മാ​ർ​ട്ടി​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും എ​ഡി​റ്റ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡ് നേ​ടി. ഷാ​രോ​ൻ ശ്രീ​നി​വാ​സാ​ണ്(​രാ​ജ​കു​മാ​രി)​മി​ക​ച്ച കാ​മ​റാ​മാ​ൻ. മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള അ​വാ​ർ​ഡ് കെ.​സി. സി​ദ്ധാ​ർ​ഥ​ൻ (രാ​ജ​കു​മാ​രി) ക​ര​സ്ഥ​മാ​ക്കി. ല​ഭി​ച്ച ചി​ത്ര​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ജൂ​റി​അം​ഗം ജി​ന്‍റോ ജോ​ണ്‍ പ​റ​ഞ്ഞു.

മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. ര​ണ്ടാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും മൂ​ന്നാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 5,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പ്ര​സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​ന്നു രാ​വി​ലെ പ​ത്തു​മു​ത​ൽ ന​ട​ക്കും.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി, സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ, നാ​ഗാ​ർ​ജു​ന ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, വി​ധി​ക​ർ​ത്താ​വ് ജി​ന്‍റോ​ജോ​ണ്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ.​എ. ല​ത്തീ​ഫ്, ഫെ​സ്റ്റി​വ​ൽ ക​ണ്‍​വീ​ന​ർ ലി​ന്‍റൊ തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി രാ​മ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പ്ര​ദീ​പ് നാ​യ​ർ, ഫി​ലിം എ​ഡി​റ്റ​ർ കെ. ​രാ​ജ​ഗോ​പാ​ൽ, ഛായാ​ഗ്രാ​ഹ​ക​നാ​യ പ്ര​മോ​ദ് കെ. ​പി​ള്ള, സം​ഗീ​ത സം​വി​ധാ​യ​ക​നും സൗ​ണ്ട് എ​ൻ​ജി​നി​യ​റു​മാ​യ ജി​ന്‍റോ ജോ​ണ്‍ എ​ന്നി​വ​ർ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു.