ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​യി സ്ത്രീകൂ​ട്ടാ​യ്മ
Wednesday, September 4, 2024 6:11 AM IST
അ​ടി​മാ​ലി: ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളു​ടെ വ​സ​ന്തം ഒ​രു​ക്കി കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സിന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​രി​തം കൃ​ഷി​ക്കൂ​ട്ടം. എ​ഴം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന സം​ഘം 75,000 രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഒ​ന്ന​ര മാ​സം മു​മ്പ് കൃ​ഷി​യി​റ​ക്കി​യ​ത്.

വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യാ റെ​നീ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി കു​ര്യ​ൻ, ടി.​പി.​ മ​ൽ​ക്ക, സി.​കെ.​ജ​യ​ൻ കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തുടങ്ങി യവർ പ​ങ്കെ​ടു​ത്തു.