പീ​ഡ​ന പ​രാ​തി​യി​ൽ ബാ​ബുരാ​ജി​നെ​തി​രേ അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, September 4, 2024 6:11 AM IST
അ​ടി​മാ​ലി: ച​ല​ച്ചി​ത്ര​താ​രം ബാ​ബു രാ​ജ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ടി​മാ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

അ​ടി​മാ​ലി ഇ​രു​ട്ടു​കാ​ന​ത്തെ റി​സോ​ര്‍​ട്ടി​ലും എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലും വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യു​വ​തി​യു​ടെ മൊ​ഴി​യും ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം. യു​വ​തി മു​മ്പ് ബാ​ബു​രാ​ജി​ന്‍റെ ഇ​രു​ട്ടു​കാ​ന​ത്തെ റി​സോ​ര്‍​ട്ടി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.


റി​സോ​ര്‍​ട്ടി​ല്‍ വ​ച്ചും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ല്‍ എ​ത്തി​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. കേ​സി​​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം അ​ടി​മാ​ലി പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും.