വ​ട​ക്കേ​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങും: മ​ന്ത്രി
Wednesday, September 4, 2024 6:11 AM IST
മൂ​ല​മ​റ്റം: കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ഡൈ​വേ​ർ​ഷ​ൻ പ​ദ്ധ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പെ​ഡ​ൽ ബോ​ട്ടിം​ഗ്, ക​യാ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ന​വം​ബ​ർ ഒ​ന്നി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ല​മ​റ്റ​ത്ത് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹൈ​ഡ​ൽ ടൂ​റി​സം മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്.

ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ലേ​ക്കു​ള്ള വെ​ള്ളം ക്ര​മീ​ക​രി​ച്ച് വേ​ന​ൽ​കാ​ല​ത്തും ജ​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കു​ള​മാ​വ് ഡൈ​വേ​ർ​ഷ​ൻ സ്കീം ​ന​ട​പ്പാ​ക്കി​യ​ത്. ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടു​ത്തെ ചെ​ളി നീ​ക്കി ആ​ഴം ഉ​റ​പ്പാ​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ക​ഫ്റ്റേ​രി​യ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.

ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​നോ​ട​നു​ബ​ന്ധി​ച്ച് ലേ​സ​ർ ഷോ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് യോ​ഗം ച​ർ​ച്ച ചെ​യ്തു. ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ചെ​റു​തോ​ണി​യി​ൽ ഫ്ളോ​ട്ടിം​ഗ് പ​ന്പ് സെ​റ്റ് സ്ഥാ​പി​ക്ക​ൽ, വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്ക​ൽ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി തോ​ണി​ത്ത​ടി​യി​ൽ പ​ന്പ്സെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ന് മു​ക​ൾ ഭാ​ഗ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.


വൈ​ദ്യു​ത ശ്മ​ശാ​നം, ലൈ​ഫ് മി​ഷ​നി​ൽ ഫ്ളാ​റ്റ് നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ല പ​രി​ശോ​ധ​ന ഇ​രു​വ​കു​പ്പു​ക​ളും ചേ​ർ​ന്നു ന​ട​ത്തും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കു​ള​മാ​വ് പ​ഴ​യ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റി​നോ​ട് ചേ​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് റി​ഫ്ര​ഷ്മെ​ന്‍റ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ഹൈ​ഡ​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ന​രേ​ന്ദ്ര​നാ​ഥ് വെ​ല്ലൂ​രി, കെഎഇ​ബി ഡ​യ​റ​ക്ട​ർ ജി.​സ​ജീ​വ്, ഡാം ​സേ​ഫ്റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ർ ന​ന്ദ​കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജ​നി​യ​ർ ലി​ൻ ചെ​റി​യാ​ൻ, ജ​ല അഥോ​റി​റ്റി ചീ​ഫ് എ​ൻ​ജ​നി​യ​ർ​മാ​രാ​യ വി.​കെ.​ പ്ര​ദീ​പ്, കൃ​ഷ്ണ കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ.​ആ​ർ.​ ഹ​രി, എം.​ സു​ധീ​ർ, അ​ബി മു​ണ്ട​ക്ക​ൽ, സ​ന്ദീ​പ് എ​സ്. പി​ള്ള, വി​ഷ്ണു വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.