ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ലാ​ലി സെ​ബാ​സ്റ്റ്യ​ന്
Monday, September 2, 2024 11:57 PM IST
ഉ​പ്പു​ത​റ:​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ലാ​ലി സെ​ബാ​സ്റ്റ്യ​ന്. ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.

പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​വും മാ​തൃ​കാ ക്ലാ​സ് അ​വ​ത​ര​ണം, അ​ഭി​മു​ഖം എ​ന്നി​വ​യി​ലെ പ്ര​ക​ട​ന​വും പ​രി​ഗ​ണി​ച്ചാ​ണ് സു​വോ​ള​ജി അ​ധ്യാ​പി​ക​യാ​യ ലാ​ലി സെ​ബാ​സ്റ്റ്യ​ൻ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്. 10,000 രൂ​പ​യും പ്ര​ശ​സ്‌​തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം .

ഈ ​വ​ർ​ഷ​ത്തെ ഗു​രു ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. വ​രു​ന്ന മേ​യി​ൽ അ​ധ്യാ​പ​ക വൃ​ത്തി​യി​ൽ​നി​ന്നും വി​ര​മി​ക്കും. സ്‌​റ്റേ​റ്റ്, ജി​ല്ലാ റി​സോ​ഴ്സ് ഗ്രൂ​പ്പ് അം​ഗം, പ്രാ​ക്‌​ടി​ക്ക​ൽ ചീ​ഫ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ലി സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണ്. 2011 മു​ത​ൽ ഡി​എ​ച്ച്എ​സ്ഇ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സെ​ല്ലി​ന്‍റെ "സൗ​ഹൃ​ദാ ക്ല​ബി​ന്‍റെ' ജി​ല്ല​യി​ൽ​നി​ന്നു​ള്ള സ്പെ​ഷ​ൽ ഫാ​ക്ക​ൽ​റ്റി​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് ശാ​രീ​രി​ക, മാ​ന​സി​ക, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.


പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​ക​യും കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഉ​പ​ജീ​വ​ന​ത്തി​നാ​യി നാ​ൽ​ക്കാ​ലി​ക​ളെ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത​ട​ക്കം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് ല​ഘു പ​ഠ​ന സാ​മ​ഗ്രി​ക​ൾ ത​യ്യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ൽ​നി​ന്നു മൂ​ന്നാം റാ​ങ്കോ​ടെ സു​വോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം 1993 ൽ ​പ​ഞ്ചാ​ബി​ലെ കോ​ൺ​വ​ന്‍റ് സ്കൂ​ളി​ലാ​ണ് അ​ധ്യാ​പ​നം തു​ട​ങ്ങി​യ​ത്. 22 വ​ർ​ഷ​മാ​യി ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​ന​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ് .

ഭ​ർ​ത്താ​വ് പി. ​വി. തോ​മ​സ് റി​ട്ട. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി. മ​ക്ക​ൾ ഡോ. ​ജോ​സ് തോ​മ​സ്, ജോ​സ്മി​ൻ തോ​മ​സ്. ജോ​സ്മി​ൻ. മ​രു​മ​ക​ൾ - ഡോ. ​ലി​ഷ യോ​ഹ​ന്നാ​ൻ. ര​ണ്ടാം ത​വ​ണ​യാ​ണ് മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ഉ​പ്പു​ത​റ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്.

2021 ൽ ​കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലെ സ​ജി​ൻ സ്ക​റി​യ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു.