സെ​മി​നാ​റും ക​ർ​ഷ​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Monday, September 2, 2024 11:57 PM IST
തൊ​ടു​പു​ഴ: റോ​ട്ട​റി ക്ല​ബി​ന്‍റെ​യും തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ച​ന്ദ​നം, മ​ല​വേ​പ്പ് കൃ​ഷി​യു​ടെ തൈ ​ന​ടീ​ൽ, പ​രി​പാ​ല​നം, വി​പ​ണ​നം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി കാ​ർ​ഷി​ക സെ​മി​നാ​റും ക​ർ​ഷ​ക സം​ഗ​മ​വും ന​ട​ത്തി.

മൂ​ന്നാ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഇ.​ബി. ഷാ​ജു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ബ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​വേ​പ്പ് കൃ​ഷി​യെ​ക്കു​റി​ച്ച് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജി​യോ കു​ര്യ​ൻ, ച​ന്ദ​ന​ത്തെ​ക്കു​റി​ച്ച് റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​ടി. തോ​മ​സ്, സി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി കി​ഴ​ക്കേ​ക്ക​ര, കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.