ഭുവനേശ്വർ: ഇന്ത്യന്‍ ഫുട്ബോളിന്റെ 20925-26 സീസണിന് ഇന്നു കിക്കോഫ്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഈസ്റ്റ് ബംഗാള്‍, ഡെംപൊയുമായി ഏറ്റുമുട്ടും.
വൈകുന്നേരം 4.30നാണ് ഈ മത്സരം. രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയ്ന്റ്സ് ചെന്നൈയിനെ നേരിടും.
ഗ്രൂപ്പ് ഡിയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന് രാജസ്ഥാന് എഫ്സിക്ക് എതിരേയാണ്. ഗ്രൂപ്പ് സിയിലുള്ള ഗോകുലം കേരള 27നു നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിയെ നേരിടും.
Tags : Super Cup