തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം 200, 400, 600 മീറ്ററുകളിലും റിലേയിലും സ്വര്‍ണം നേടിയ അല്‍ക്ക ഷിനോജ് ഈ മീറ്റിലെ ആദ്യ മത്സരമായ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 600മീറ്ററില്‍ ഇന്നലെ സ്വര്‍ണം സ്വന്തമാക്കി.
ഒരു മിനിറ്റ് 39.78 സെക്കന്‍ഡിലാണ് അല്‍ക്കയുടെ സ്വര്‍ണം. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കൂരാച്ചുണ്ട് സ്വദേശിനിയും സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ഷിനോജ്- ജിതിന ദന്പതികളുടെ മകൾ.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 600 മീറ്ററില്‍ കടകശേരി ഐഡിയല്‍ സ്കൂളിലെ മുഹമ്മദ് ആര്‍ഷല്‍ സ്വര്‍ണം നേടി.
Tags : Alka