കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ ചമാരി അത്തപട്ടുവിന്റെയും നീലാക്ഷി ഡി സിൽവയുടെയും അർധ സെഞ്ചുറിയുടെയും വിഷ്മി ഗുണരത്നെയുടെയും ഹസിനി പെരേരയുടെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്. 55 റൺസെടുത്ത നീലാക്ഷി ഡി സിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
ചമാരി അത്തപട്ടു 53 റൺസും ഹസിനി പെരേര 44 റൺസുമെടുത്തു. 42 റൺസാണ് വിഷ്മി ഗുണരത്നെ സ്കോർ ചെയ്തത്.
ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ സോഫി ഡിവൈൻ മൂന്ന് വിക്കറ്റെടുത്തു. ബ്രീ ലിംഗ് രണ്ട് വിക്കറ്റും റോസ്മേരി മായർ ഒരു വിക്കറ്റു വീഴ്ത്തി.