തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ അണ്ടര്‍ 19 ബാസ്കറ്റ്ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി.
ഇരു വിഭാഗത്തിലും തൃശൂര്‍ ആയിരുന്നു ഫൈനലില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 76-62നായിരുന്നു കോട്ടയം തൃശൂരിനെ കീഴടക്കിയത്. പെണ്‍കുട്ടികളില്‍ കോഴിക്കോട് 58-33നും തൃശൂരിനെ ഫൈനലില്‍ തോല്‍പ്പിച്ചു.
എറണാകുളത്തെ 26-61നു മറികടന്ന് കൊല്ലവും തിരുവനന്തപുരത്തെ 63-66നു തോല്‍പ്പിച്ച് കോഴിക്കോടും വെങ്കലം സ്വന്തമാക്കി.
Tags : Basket ball