കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് പാക്കിസ്ഥാനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി.
ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക. മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഓസ്ട്രേലിയ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയ ഓസീസിന്റെ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കയുമായുള്ള മത്സരമാണ് ഉപേക്ഷിച്ചത്.
മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാക്കിസ്ഥാൻ ആദ്യ വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്.