ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിനെതിരെ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണൽ വിജയിച്ചത്.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ താരം ഡെക്ലാൻ റൈസാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
67-ാം മിനിറ്റിൽ ബുക്കായോ സാക്ക ആഴ്സണലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് താരം ടീമിന്റെ ലീഡ് ഉയർത്തിയത്. പിന്നീട് ഗോൾ നേടാൻ ഇരു ടീമിനും സാധിച്ചു. ഇതോടെ ആഴ്സണൽ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി.
വിജയത്തോടെ 16 പോയിന്റായ ആഴ്സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 15 പോയിന്റുള്ള ലിവർപൂളാണ് രണ്ടാമത്.
Tags : arsenal won arsenal vs west ham english premier league