ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എന്ന വിഷയത്തെ ആസ്പദമാക്കി പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ വിജ്ഞാനപ്രദമായി. പമ്പ കമ്യൂണിറ്റി സെന്ററില്‍ നടന്ന സെമിനാറില്‍ പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു.
നിർമിത ബുദ്ധി എന്താണ്, എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തിലുള്ള പ്രയോജനങ്ങള്‍, എങ്ങനെ ഉപയോഗിക്കാം, ചതിക്കുഴികള്‍ തുടങ്ങിയ കാര്യങ്ങളിൽ സംശയനിവാരണം നടത്താൻ സെമിനാർ സഹായകമായി.
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആശുപത്രിയിലെ ഐടി വിദഗ്ധന്‍ ഡോ. ഈപ്പന് ഡാനിയേല്‍ മെഡിക്കല്‍ രംഗത്ത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍മിത ബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ നേട്ടങ്ങളും വിശദീകരിച്ചു.

ഐടി വിദഗ്ധനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഡേവിഡ് ഫിലിപ്പ് സാധാരണക്കാരുടെ അനുദിന ജീവിതത്തില്‍ എഐ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദമാക്കി. ജോണ്സണ് ആൻഡ് ജോണ്സണ് ഫാര്‍മസ്യൂട്ടിക്കൽ കമ്പനി ഐടി വിദഗ്ധനും പമ്പയുടെ ഐടി കോഓർഡിനേറ്ററുമായ മോഡി ജേക്കബ് എഐ രംഗത്തെ ചതിക്കുഴികള്‍ വിശദമാക്കി.
പമ്പ ജനറല്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ നന്ദിപറഞ്ഞു. അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാന്, ജോയി തട്ടാറുകുന്നേല്‍, ഫാ.ഫിലിപ്പ് മോഡയില്‍, ജോര്‍ജുകുട്ടി ലൂക്കോസ്, എബി മാത്യു, വി.വി ചെറിയാന്, സെലിന് ഓലിക്കല്‍, രാജു പി. ജോണ്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.
Tags : AI Seminar pampa malayalee association