റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറി. ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.
യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
.