x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു; സി​ഖ് യു​വാ​വി​നെ തി​ര​ഞ്ഞ് പോ​ലീ​സ്


Published: October 28, 2025 01:06 PM IST | Updated: October 28, 2025 01:07 PM IST

ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വാ​വി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് കാ​ന​ഡ. ഇ​ന്ത്യ​ക്കാ​രി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

21ന് ​ലി​ങ്ക​ണി​ലെ പാ​ർ​ക്കി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ അ​മ​ൻ​പ്രീ​തി​ന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബ്രാം​പ്ട​ൺ നി​വാ​സി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ്(27) ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​മ​ൻ​പ്രീ​തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ൻ​പ്രീ​ത് സിം​ഗ് രാ​ജ്യം വി​ട്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൂ​ച​ന ല​ഭി​ച്ച​താ​യി ന​യാ​ഗ്ര റീ​ജി​യ​ണ​ൽ പോ​ലീ​സ് സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

മ​ൻ​പ്രീ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട പോ​ലീ​സ്, ഇ​യാ​ളെ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ​ത​ന്നെ 911ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ടൊ​റ​ന്‍റോ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Tags : Indian Origin Woman Murder Canada Amanpreet Saini

Recent News

Up