x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

യു​കെ‌​യി​ൽ അ​ന്ത​രി​ച്ച സേ​വ്യ​ർ മ​ര​ങ്ങാ​ടി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച നോ​ർ​വി​ച്ചി​ൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: October 28, 2025 01:45 PM IST | Updated: October 28, 2025 02:34 PM IST

നോ​ർ​വി​ച്ച്: യു​കെ​യി​ൽ അ​ന്ത​രി​ച്ച സേ​വ്യ​ർ ഫി​ലി​പ്പോ​സ് മ​ര​ങ്ങാ​ട്ടി​ന്‍റെ (അ​പ്പ​ച്ച​ൻ​കു​ട്ടി - 73) സം​സ്കാ​രം ബു​ധ​നാ​ഴ്ച നോ​ർ​വി​ച്ചി​ൽ ന​ട​ക്കും. മ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​വാ​നും പേ​ര​ക്കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​ലും ജ്ഞാ​ന​സ്നാ​ന​ത്തി​ലും പ​ങ്കു​ചേ​രു​വാ​നു​മാ​ണ് സേ​വ്യ​ർ ഫി​ലി​പ്പോ​സ് ‌യു​കെ​യി​ലെ​ത്തി​യ​ത്.

അ​ന്ത്യോ​പ​ചാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ലും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട് സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്.

സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് അ​ന്ത്യോ​പ​ചാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നും ശേ​ഷം നോ​ർ​വി​ച്ച് സി​റ്റി സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ നോ​ർ​വി​ച്ച് വി​കാ​രി ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ അ​ന്ത്യോ​പ​ചാ​ര - സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്കും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ൾ​ക്കും അ​ജ​പാ​ല​ന നേ​തൃ​ത്വം വ​ഹി​ക്കും.

ഫാ. ​ഡാ​നി മോ​ളോ​പ്പ​റ​മ്പി​ൽ, ഫാ.​ഫി​ലി​ഫ് പ​ന്ത​മാ​ക്ക​ൽ, ഫാ.​ഇ​മ്മാ​നു​വേ​ൽ ക്രി​സ്റ്റോ നെ​രി​യാം​പ​റ​മ്പി​ൽ, ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ തു​ട​ങ്ങി​യ വൈ​ദി​ക​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്.

കൂ​ടാ​തെ സി​റോ​മ​ല​ബാ​ർ വൈ​ദി​ക​രും ക്നാ​നാ​യ യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​രും വി​ട​വാ​ങ്ങ​ൽ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ന്നി​ഹി​ത​രാ​വും. കോ​ട്ട​യം തു​രു​ത്തി സ്വ​ദേ​ശി​യാ​യ പ​രേ​ത​ൻ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മ​ർ​ത്ത് മ​റി​യം ഫൊ​റോ​നാ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ പ​രേ​ത​യാ​യ ലി​സ​മ്മ സേ​വ്യ​ർ, തു​രു​ത്തി, ക​രി​ങ്ങ​ട കു​ടും​ബാം​ഗം. അ​ൻ​സ് സേ​വ്യ​ർ, നോ​ർ​വി​ച്ചി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത, അ​മ​ല, അ​നൂ​പ് എ​ന്നി​വ​ർ മ​ക്ക​ളും ജി​ന്‍റാ മാ​ല​ത്തു​ശേ​രി (ഇ​ഞ്ചി​ത്താ​നം), നോ​ർ​വി​ച്ചി​ൽ താ​മ​സി​ക്കു​ന്ന ജെ​റീ​ഷ് പീ​ടി​ക​പ​റ​മ്പി​ൽ (കു​റി​ച്ചി), സ​ഞ്‌​ജു കൈ​നി​ക്ക​ര (വ​ലി​യ​കു​ളം), സോ​ണി​യ നെ​ല്ലി​പ്പ​ള്ളി (ളാ​യി​ക്കാ​ട്) എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്. പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ മ​ര​ങ്ങാ​ട്ട്, ആ​ന്‍റ​ണി ഫി​ലി​പ്പ് (തു​രു​ത്തി) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളും.

സേ​വ്യ​ർ ഫി​ലി​പ്പോ​സി​ന്‍റെ വേ​ർ​പാ​ട് കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ വേ​ദ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രേ​ത​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നും വി​ട​യേ​കു​ന്ന​തി​നു​മാ​യി ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.15ന് ​അ​ന്ത്യോ​പ​ചാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ നോ​ർ​വി​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന​തും പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം നോ​ർ​വി​ച്ച് സി​റ്റി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​ള്ളി​യു​ടെ വി​ലാ​സം: St George Catholic Church, Sprowston Road, Norwich, NR3 4HZ.

സെ​മി​ത്തേ​രി: Norwich City (Earlham Cemetery), Farrow Road, NR5 8AH.

Tags : obit news uk

Recent News

Up