x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

അ​ല​ബാ​മ​യി​ൽ കൊ​ല​യാ​ളി​യെ നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി

പി.പി. ചെ​റി​യാ​ൻ
Published: October 25, 2025 10:00 AM IST | Updated: October 25, 2025 10:00 AM IST

അ​ല​ബാ​മ: 1993ൽ ​അ​ല​ബാ​മ​യി​ലെ ബേ​സ്ബോ​ൾ മൈ​താ​ന​ത്ത് 200 ഡോ​ള​ർ കൊ​ക്കെ​യ്ൻ ക​ടം വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗ്രി​ഗ​റി ഹ്യൂ​ഗു​ലി എ​ന്ന വ്യ​ക്തി​യെ ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്ന കേ​സി​ൽ ആ​ന്‍റ​ണി ടോ​ഡ് ബോ​യി​ഡി​നെ വ്യാ​ഴാ​ഴ്ച വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി.

അ​വ​സാ​നം വ​രെ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. സി​ടി​യി​ൽ വൈ​കു​ന്നേ​രം 6.33 ന് ​ബോ​യി​ഡി​നെ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. അ​ല​ബാ​മ സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ത​ട​വു​കാ​ര​നെ​യാ​ണ് നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

മാ​ര​ക​മാ​യ തീ​കൊ​ളു​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അം​ഗീ​ക​രി​ക്കു​ന്ന ബോ​യ്ഡ് - അ​ല​ബാ​മ ഫ​യ​റിം​ഗ് സ്ക്വാ​ഡ് പോ​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ ഒ​രു വ​ധ​ശി​ക്ഷാ രീ​തി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. സം​സ്ഥാ​നം ഈ ​ആ​വ​ശ്യം നി​ഷേ​ധി​ച്ചു.

Tags : Alabama DeathPenality

Recent News

Up