ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും.
വൈസ് ചെയര്‍മാനായിരുന്ന നടന് പ്രേംകുമാറാണ് സംവിധായകന് രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിക്കുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്മാന് വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി സംവിധായകന് കെ.മധുവിനെ നിയമിച്ചിരുന്നു.
Tags : Rasul Pookutty State Film Accademy