സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായി നടി പാർവതി തിരുവോത്ത്. ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ജീൻസും ധരിച്ച് സുന്ദരിയായ പാർവതിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
അതേസമയം, ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിനുള്ള തയാറെടുപ്പിലാണ് താരം. ഷഹദ് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.
ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്.
ഹെവൻ എന്ന സിനിമയ്ക്ക് ശേഷം സുബ്രമണ്യം തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പാർവതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
Tags : Parvati Thiruvoth cinema