ലവ് ടുഡേ, ഡ്രാഗൺ എന്നീ ഹിറ്റ് സിനിമകൾക്കുശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്യൂഡ് ട്രെയിലർ എത്തി. മമിത ബൈജുവാണ് ചിത്രത്തിൽ നായികയാകുന്നത്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. ഒക്ടോബർ 17നാണ് ചിത്രം റിലീസ്.
അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ, ആര് ശരത്കുമാര്, ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.
Tags : Mamitha Baiju Pradeep Ranganathan Dude trailer