ശിശുവികസനപദ്ധതി ഓഫീസർ അവാർഡ് ലഭിച്ച എം.ജി. ഗീതയെ ആദരിച്ചു
1532101
Wednesday, March 12, 2025 2:09 AM IST
കൊല്ലങ്കോട്: സംസ്ഥാനതലത്തിൽ മികച്ച ശിശു വികസന പദ്ധതി ഓഫീസർ അവാർഡ് ലഭിച്ച എം.ജി ഗീതയെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക പൊന്നാടയണിയിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ ശിശുവികസന പദ്ധതി ഓഫീസറായ ഗീതയുടെ 2023 ആഗസ്റ്റ് മുതൽ 2024 മാർച്ച് വരെയുള്ള സേവനത്തിനാണ് അംഗീകാരം ലഭിച്ചത്. അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസ പരിശീലനം, കൊല്ലങ്കോട് ബ്ലോക്കിലെ കുട്ടികളുടെ പോഷകാഹാരക്കുറവും തൂക്ക കുറവും പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ യോജിപ്പിച്ച് പ്രത്യേക പ്രവർത്തനങ്ങളും മെഡിക്കൽ ക്യാന്പുകളും സംഘടിപ്പിച്ചു തുടങ്ങിയപ്രവർത്തനങ്ങളാണ് ഗീതയെ അവാർഡിന് അർഹയാക്കിയത്.