"അപകടസാധ്യത കൂടി; പുത്തൂരിലെ വഴിയോരക്കച്ചവടം മാറ്റണം'
1532102
Wednesday, March 12, 2025 2:09 AM IST
പാലക്കാട്: തിരക്കേറിയ പാലക്കാട്- മലമ്പുഴ റോഡിലെ പുത്തൂർ ജംഗ്ഷനിലെ വഴിയോര കച്ചവടം തിരക്കൊഴിഞ്ഞ പുത്തൂർ- പാളയം റോഡിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമായി. വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. പച്ചക്കറികളുംമറ്റും വാങ്ങാൻ വരുന്നവരും അവരുടെ വാഹനങ്ങളും അലക്ഷ്യമായി പാർക്കുചെയ്യുമ്പോഴും സാധനം വാങ്ങാനെത്തുന്നവർ റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനാപകടങ്ങൾ സ്ഥിരം പതിവാണെന്ന് കച്ചവടക്കാർതന്നെ സമ്മതിക്കുന്നു. നഗരസഭയും പോലീസും ഇടപെടണമെന്ന ആവശ്യമാണുയരുന്നത്.