യുവക്ഷേത്രയിൽ കോളജ് ഡേ ആഘോഷിച്ചു
1531794
Tuesday, March 11, 2025 1:30 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഡേ 2കെ25 ഹാർമോണിയം ആർട്ടിസ്റ്റ് ശരണ്‍ അപ്പു ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ ചെയർപേഴ്സണ്‍ സി.പി. സുമേധ അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി കോളജ് ആന്വൽ റിപ്പോർട്ട് വായിച്ചു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. എൻ.കെ. ദിവ്യ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് സമ്മാനദാനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി കെ.എസ്. ഭൂമിക സ്വാഗതവും ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണേന്ദു നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും മ്യൂസിക് ബാന്റും നടന്നു.