വ്യാപാരികൾ ലൈസൻസ് മേള സംഘടിപ്പിച്ചു
1532107
Wednesday, March 12, 2025 2:09 AM IST
വടക്കഞ്ചേരി: കേരള വ്യാപാരി സംരക്ഷണസമിതിയുടെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാരികൾക്കായി പഞ്ചായത്ത് ലൈസൻസ് മേള നടത്തി. ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി സംരക്ഷണ സമിതി യൂണിറ്റ് പ്രസിഡന്റ് സി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി സതീഷ് ചാക്കോ, ബോബൻ ജോർജ്, പഞ്ചായത്ത് മെംബർ എ.ടി. വർഗീസ് കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ രാജഗോപാൽ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ഗോപിനാഥൻ, അബ്ദുൾകലാം, വ്യാപാരി സംരക്ഷണ സമിതി വനിതാവിംഗ് സെക്രട്ടറി പ്രീത വാര്യർ പ്രസംഗിച്ചു. കേരള വ്യാപാരി സംരക്ഷണസമിതി മാനേജിംഗ്കമ്മിറ്റി അംഗങ്ങളും വനിതാവിംഗ് കമ്മിറ്റിഅംഗങ്ങളും യൂത്ത് വിംഗ് അംഗങ്ങളും പങ്കെടുത്തു.