റംസാൻ മാസത്തിൽ കോൺഗ്രസിന്റെ സഹായഹസ്തം
1532099
Wednesday, March 12, 2025 2:09 AM IST
കോയന്പത്തൂർ: റംസാൻ മാസത്തോടനുബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് സൗജന്യ തയ്യൽമെഷീനും ഓട്ടോ ഡ്രൈവർമാർക്ക് സഹായവും സ്ത്രീകൾക്ക് പലചരക്ക് റംസാൻ സമ്മാനങ്ങളും നൽകുന്ന പരിപാടി മരക്കാടി തെരുവിൽ നടത്തി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മയൂര ജയകുമാർ ഉദ്ഘാടനം ചെയ്തു.
കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് വക്കീൽ കറുപ്പുസാമിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അസ്മത്തുള്ള, പർവേഷ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കാര്യവാഹക് വീനസ് മണി, ജില്ലാ കോൺഗ്രസ് ഭാരവാഹികളായ കോവൈ ബോസ്, തമിഴ്ചെൽവൻ, കുറിച്ചി വസന്ത്, രംഗനാഥൻ പങ്കെടുത്തു.