പട്ടഞ്ചേരിയിൽ മാലിന്യംതള്ളുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിച്ചു
1532098
Wednesday, March 12, 2025 2:09 AM IST
വണ്ടിത്താവളം: മാലിന്യം തള്ളുന്നവരെ പിടികൂടാൻ പട്ടഞ്ചേരി പഞ്ചായത്തധികൃതർ കാമറ സ്ഥാപിച്ചു നടപടികൾ തുടങ്ങി. ശാന്തിജംഗ്ഷൻ- കുവലമേട് റോഡിലാണ് നിരീഷണ കാമറ സ്ഥാപിച്ചിരിക്കുന്നത് .
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ കാരണം ഇരുചക്ര വാഹന- കാൽനടയാത്രക്കാർക്കും അപകടക്കെണിയാവാറുണ്ട് . മാലിന്യം തള്ളുന്ന സ്ഥലത്തിനടുത്ത് വിടുകളിലാത്തതാണ് രാത്രിസമയ ങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലെത്തിച്ചു തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ ഭീമമായ തുക പിഴ ഈടാക്കുമെന്നും പഞ്ചായത്തധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറച്ചി, പച്ചക്കറി മാലിന്യങ്ങൾക്കുപുറമെ പ്ലാസ്റ്റിക് കവറുകളുമാണ് തള്ളുന്നതായി കണ്ടെത്തിയിട്ടുള്ളത്. പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരി, പ്ലാച്ചിമട, നന്ദിയോട് ഉൾപ്പെടെ സ്ഥലങ്ങളിലും നിലവിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചി ട്ടുണ്ട്.