അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണംചെയ്ത് വിളയൂര്‍ പഞ്ചായത്ത്
1532096
Wednesday, March 12, 2025 2:09 AM IST
പട്ടാന്പി: വിവിധ അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്ത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. ഫര്‍ണിച്ചറുകളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബേബി ഗിരിജ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപ ചെലവിലാണ് ബെഞ്ചുകളും ഡെസ്കുകളും വിതരണം ചെയ്തത്.
ആദ്യഘട്ടത്തില്‍ ആറോളം സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തിരുന്നു. വരുന്ന ദിവസങ്ങളില്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി എട്ട് അങ്കണവാടികള്ക്കുകൂടി ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യും. വിളയൂര്‍ അമ്പാടിക്കുന്ന് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍ അധ്യക്ഷനായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിഅംഗങ്ങളായ രാജി മണികണ്ഠന്, എ.കെ. ഉണ്ണികൃഷ്ണന്, വിവിധ വാര്‍ഡംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ജയശ്രീ, മറ്റുദ്യോഗസ്ഥര്‍ പങ്കെടുത്തു.