ഗാന്ധിദര്‍ശന്‍ സമിതിയുടെ സബര്‍മതി യാത്രയ്ക്കു ഷൊർണൂരിൽ തുടക്കം
1514880
Monday, February 17, 2025 1:16 AM IST
ഷൊര്‍ണൂര്‍: ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 43 പ്രവർത്തകർ ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്കു യാത്രതിരിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം 23 ന് തിരിച്ചെത്തും.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ വി.സി. കബീര്‍ യാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വടക്കുംപുറം അധ്യക്ഷത വഹിച്ചു. വഞ്ചിയൂർ രാധാകൃഷ്ണൻ, എം.വി. ഹെൻറി, ബി. ശശിധരൻ, ബാബുജി പട്ടത്താനം, ചവറ ഗോപകുമാർ, നസീമാ ബീവി, സി.എ. ജയശ്രീ, എസ്. ഓമനക്കുട്ടൻ, വി.ഐ. ബാബു, എം.ഡി. വിശ്വംഭരൻ, പ്രഭാകരൻ പിള്ള, സി.കെ. വിജയകുമാർ, രാജന് മുണ്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രയിലുള്ളത്.