കോയമ്പത്തൂർ വിമാനത്താവളത്തിൽ ഓട്ടോമാറ്റിക് ഫ്ലവർ ബൊക്കെ മെഷീൻ
1515197
Tuesday, February 18, 2025 1:27 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി ഓട്ടോമാറ്റിക് ഫ്ലവർ ബൊക്കെ മെഷീൻ സ്ഥാപിച്ചു. വിദേശത്തുനിന്ന് മടങ്ങുന്ന ബന്ധുക്കളെയും സുഹൃത്തുക്കൾ, രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, ഉദ്യോഗസ്ഥർ എന്നിവരെയും സ്വാഗതം ചെയ്യുന്നതിനാണ് സംരംഭം.
ഈ യന്ത്രം ഉപയോഗിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള പൂച്ചെണ്ടുകൾ എളുപ്പത്തിൽ ലഭിക്കും. മെഷീനിലെ സ്ക്രീനിൽ നിങ്ങൾക്ക് ആവശ്യമുള്ള പൂച്ചെണ്ടിന്റെ വില തെരഞ്ഞെടുക്കാം, ഡിജിറ്റലായി പണമടയ്ക്കാം, പൂച്ചെണ്ടുകൾ സ്വന്തമാക്കാം.
800 രൂപ മുതൽ 5,000 രൂപ വരെ വിലയുള്ള ബൊക്കെകൾ മെഷീനിലൂടെ ലഭ്യമാണ്.