കർഷക ആത്മഹത്യയിൽ നിസംഗത; സർക്കാരിനെതിരേ സമരത്തിനു കോൺഗ്രസ്
1515661
Wednesday, February 19, 2025 6:24 AM IST
പാലക്കാട്: കർഷക ആത്മഹത്യയിൽ നിസംഗത പുലർത്തുന്ന സംസ്ഥാനസർക്കിനെതിരെ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനം.
വർധിച്ചു വരുന്ന കടബാധ്യത കാരണം അനുദിനം കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ജില്ലാ നേതൃ യോഗം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ അധ്യക്ഷതയിൽചേർന്ന ജില്ലാ നേതൃയോഗം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി യുടെ ആഹ്വാന പ്രകാരം ഇന്നു ജില്ലയിലെ വില്ലേജ് ഓഫീസുകൾക്കു മുന്നിൽ ബജറ്റിനെതിരേ പ്രതിഷേധ സമരം നടത്താനും തീരുമാനിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി, കെപിസിസി നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, മുൻ എംപി രമ്യ ഹരിദാസ്, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, ഡിസിസി ഭാരവാഹികളായ ഷൗക്കത്തലി മാസ്റ്റർ, സുമേഷ് അച്ചുതൻ, ഫിറോസ് ബാബു വി. രാമചന്ദ്രൻ, കെ.എം. ഫെബിൻ എന്നിവർ പ്രസംഗിച്ചു.