മുൻ രഞ്ജിട്രോഫി താരം ആർ. രഘുനാഥ് അന്തരിച്ചു
1515421
Tuesday, February 18, 2025 11:09 PM IST
പാലക്കാട്: മുൻ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.
1958ൽ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുന്പോൾ കേരളത്തിന്റെ ഓപ്പണറായിരുന്നു. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരുവിനെതിരേ കളിക്കുന്പോൾ ഓപ്പണ്‍ ചെയ്ത് പുറത്താകാതെനിന്ന് റിക്കാർഡ് സ്ഥാപിച്ച (68 നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്.
17 മത്സരങ്ങളിലായി 30 ഇന്നിംഗ്സുകളിൽ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ ടീമുകളുടെ സെലക്ടറായിരുന്നു. ഭാര്യ: പ്രഭ. മകൾ: സിന്ധു. മരുമകൻ: സ്വരൂപ്.