മുളഞ്ഞിയൂർ- തോട്ടത്തിൽപ്പടി റോഡ് നാടിനു സമർപ്പിച്ചു
1515663
Wednesday, February 19, 2025 6:24 AM IST
ഒറ്റപ്പാലം: പ്രളയത്തിൽ തകർന്ന ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തിലെ മുളഞ്ഞിയൂർ തോട്ടത്തിൽപടി റോഡ് നവീകരിച്ചു. ഫ്ലഡ്പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിനെ പുനരുദ്ധരിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം എംഎൽഎയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭ്യമായത്.
മുളഞ്ഞൂർ സ്കൂൾപടി മുതൽ തെക്കെ തോട്ടത്തിൽപടി പട്ടാമ്പി ചിറ സങ്കേതം, തോട്ടത്തിൽപടി, കയറാട്ടുപറമ്പ് പ്രദേശത്തിലുള്ള നൂറോളം കുടുംബങ്ങൾക്കു ഗതാഗതസൗകര്യം സാധ്യമാക്കാൻ ഇതോടെ കഴിയും.
നെല്ലിക്കുർശ്ശി മിത്രക്കോട്ടു മഠം റോഡുമായി ലിങ്കുചെയ്ത് നെല്ലിക്കുർശ്ശി പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനായി.