ചെറുകുന്നം വായനശാലയുടെ അറുപതാം വാർഷികാഘോഷം
1515666
Wednesday, February 19, 2025 6:24 AM IST
വടക്കഞ്ചേരി: ചെറുകുന്നം പുരോഗമനവായനശാലയുടെ അറുപതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. കെ.ഡി. പ്രസേനൻ എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ സി.ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാമി നിർമലാനന്ദ പുരസ്കാരം ലഭിച്ച എംഎൽഎ കെ.ഡി. പ്രസേനനെയും പ്രഥമ ജോൺ കിട്ട പുരസ്കാരം ലഭിച്ച സി.ടി. കൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.
വായനശാല സെക്രട്ടറി സി.എ. കൃഷ്ണൻ, പി. മോഹനൻ മാസ്റ്റർ, സി.കെ. അജിഷ്, വി.കെ. സുധീർ, വി. സുധി, പി.വി. ഉണ്ണികൃഷ്ണൻ, വി.എസ്. അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.