റാഗിംഗിനെതിരേ നിയമനിർമാണം ആവശ്യപ്പെട്ടു രക്ഷിതാക്കളുടെ പ്രതിഷേധസംഗമം
1515198
Tuesday, February 18, 2025 1:27 AM IST
കൊല്ലങ്കോട്: റാഗിംഗിനെതിരേ നിയമനടപടി കർശനമാക്കണമെന്ന് പാരന്റ്സ് കോ- ഓർഡിനേഷൻ ഫോറം.
റാഗിംഗിനെതിരേ കൊല്ലങ്കോട്ട് നടത്തിയ രക്ഷിതാക്കളുടെ പ്രതിഷേധ സംഗമത്തിലാണ് നിയമം കർശനമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യമുന്നയിച്ചത്. വിദ്യാർഥികൾ അക്രമാസക്തമാകുന്നതിനാൽ കൗൺസിലിംഗ് നിർബന്ധമാക്കണം.
ലഹരിവില്പന നടത്തി തുടർച്ചയായി രണ്ടുതവണ പിടികൂടിയ സ്ഥാപനങ്ങളുടെ ലൈസൻസ് ആജീവനാന്തം റദ്ദുചെയ്യുവാൻ നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടു. എ.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സി. ആറുമുഖൻ അധ്യക്ഷത വഹിച്ചു.
എം. ലക്ഷ്മണൻ, എസ്. ബേബി, എ. സാദിഖ്, കുമരേശ് വടവന്നൂർ, ടി. ഗോപി , പി.വി. ഷൺമുഖൻ, സി.ഉണ്ണികൃഷ്ണൻ, ഗിരീഷ് അമ്പാട്ട്, എ. ജമീല എന്നിവർ പ്രസംഗിച്ചു