വചനഗിരി സെന്റ് ജോർജ് പള്ളി റൂബി ജൂബിലി സമാപനവും കുരിശടി വെഞ്ചരിപ്പും
1515673
Wednesday, February 19, 2025 6:24 AM IST
വടക്കഞ്ചേരി: കണച്ചിപ്പരുത വചനഗിരി സെന്റ് ജോർജ് പള്ളി റൂബി ജൂബിലി ആഘോഷവും ജൂബിലി സ്മാരകമായി നിർമിച്ച കുരിശടിയുടെ വെഞ്ചരിപ്പും നടന്നു. തിരുകർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ചു.
1985 ഫെബ്രുവരി 13 നാണ് വചനഗിരി ഇടവക സ്ഥാപിതമായത്. വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, ഫാ. ജോസ് കൊച്ചുപറമ്പിൽ, ഫാ. അരുൺ വാളിപ്ലാക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ജൂബിലി സ്മാരകമായി കുരിശടി നിർമിക്കാൻ സ്ഥലം ദാനമായി നൽകിയ തോട്ടുപ്പുറത്ത് കുടുംബത്തെ ബിഷപ് ആദരിച്ചു.
തിരുകർമങ്ങൾക്കെത്തിയ ബിഷപിനെ വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ഷിബു ഊന്നുപാലത്തിങ്കൽ, ബെന്നി പൊരിയത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ചു.