വിഷുവിനെ വരവേൽക്കാനൊരുങ്ങി പുതുനഗരം പുതുമ കൃഷിക്കൂട്ടം
1514876
Monday, February 17, 2025 1:16 AM IST
പുതുനഗരം: വിഷുവിനെ വരവേൽക്കാനൊരുങ്ങി പുതുനഗരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതുമ കൃഷിക്കൂട്ടം. വിഷുവിപണി ലക്ഷ്യമിട്ടു കണിവെള്ളരി കൃഷിക്ക് പുതുമ കൃഷിക്കൂട്ടം തുടക്കമിട്ടു.
പരീക്ഷണാടിസ്ഥാനത്തിൽ അമ്പതുസെന്റ് സ്ഥലത്താണ് വെള്ളരി കൃഷിയിറക്കുന്നത്. സെന്റിൽ എൺപത് കിലോമുതൽ നൂറുകിലോവരെ ലഭിക്കുന്ന ഹൈബ്രിഡ് വിത്ത് വിഎഫ്പിസികെയിൽ നിന്നു വാങ്ങിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. കെ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മായിൽ വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു. കൃഷിഓഫീസർ എം.എസ്. റീജ, കൃഷി അസിസ്റ്റന്റ് സി. കനകേശ്വരി, കൃഷിക്കൂട്ടം ഭാരവാഹികളായ കെ. സന്തോഷ്, കെ.പി. രാജേഷ്, കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.