കൗണ്ടംപാളയത്ത് വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
1515664
Wednesday, February 19, 2025 6:24 AM IST
കോയന്പത്തൂർ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. കൗണ്ടംപാളയം അംബേദ്കർ നഗർ ഹൗസിംഗ് യൂണിറ്റിലെ സുജോജ് കുമാറിന്റെ ഭാര്യ മൂകാംബികയാണ് പോലീസിൽ പരാതി നൽകിയത്. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. 14 ഗ്രാം സ്വർണം, ടിവി, മിക്സർ, 5,000 രൂപ എന്നിവ നഷ്ടപ്പെട്ടതായി പരാതിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.