ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ
1515662
Wednesday, February 19, 2025 6:24 AM IST
മണ്ണാർക്കാട്: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനത്തിനെതിരേ വാർഡ്തല വികസന സമിതി, താലൂക്ക് ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ ശില്പശാല മണ്ണാർക്കാട് നഗരസഭ കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വിനാശകാരിയായ ആഫ്രിക്കൻ ഒച്ചിന്റെ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിക്ക് രൂപംനൽകി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഭവനസന്ദർശനവും മേയ് മാസത്തിൽ ബോധവത്കരണ കുടുംബയോഗങ്ങളും നടത്തും.
കേരള കാർഷിക സർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. കീർത്തി വിജയൻ വിഷയം അവതരിപ്പിച്ചു. പി.അച്ചുതനുണ്ണി അധ്യക്ഷനായി. കൗൺസിൽമാരായ കെ. മൻസൂർ, എ. സിന്ധു, കെ. ഹസീന, പി. സൗദാമിനി, വത്സലകുമാരി, പി. ഉഷ, സി.പി. പുഷ്പാനന്ദ് എന്നിവർ നേതൃത്വം നൽകി.
എംഇഎസ് കല്ലടി കോളജ് അധ്യാപകരായ വിസ്മയ, മുഹ്സിന, ഗവേഷക വിദ്യാർഥി എം. അസ്മിയ, എം.ജെ. ശ്രീചിത്രൻ എന്നിവർ ചർച്ച നയിച്ചു. കെ.ടി. അനീസ്, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.